IndiaKeralaLatest

സാനിറ്റൈസറിൽ നിന്ന് മദ്യ നിർമ്മാണം; ആറ് പേർ പിടിയിൽ

“Manju”

ചെന്നൈ: സാനിറ്റൈസർമാരിൽ നിന്ന് മദ്യം നിർമ്മിച്ച ആറ് പേർ പിടിയിൽ. ബുധനാഴ്ച തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ രാമനാഥൻ കുപ്പത്തിലാണ് സംഭവം.
മദ്യനിർമ്മാണം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇവർ അനധികൃതമായി മദ്യം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തി പരിശോധനയിൽ മദ്യം ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തു സാനിറ്റൈസർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സ്ഥലത്ത് നിന്ന് 300 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, ഒഴിഞ്ഞ കുപ്പികൾ, ടാറ്റ ഏസ് വാഹനം എന്നിവ പോലീസ് പിടിച്ചെടുത്തു.
തമിഴ്‌നാട്ടിൽ ലോക്ഡൗൺ കാരണം സർക്കാർ നടത്തുന്ന ടാസ്മാക്സ് മദ്യവിൽപ്പന ശാലകൾ മെയ് 24 വരെ അടച്ചിട്ടിരിക്കുകയാണ്. ബുധനാഴ്ച 34,875 കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Related Articles

Back to top button