IndiaLatest

ജില്ലകളില്‍ വെള്ളപ്പൊക്കം

“Manju”

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കൊങ്കണ്‍ മേഖലയിലെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകിയിരിക്കുകയാണ്. കൊങ്കണ്‍ റെയില്‍‌വേ റൂട്ടിലോടുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍‌ റദ്ദാക്കി.ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈ -ഗോവ ഹൈവേ അടച്ചിട്ടുണ്ട്. ചിപ്ലൂണില്‍ പ്രാദേശിക മാര്‍ക്കറ്റ്, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

Related Articles

Back to top button