KeralaLatestThiruvananthapuram

പോത്തൻകോട് പൗർണമി സ്റ്റുഡിയോ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

“Manju”

വെഞ്ഞാറമൂട്: പോത്തൻകോട് പൗർണമി സ്റ്റുഡിയോ ഉടമയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് മഞ്ചാടിമൂട് വിളയിൽ വീട്ടിൽ മധുസൂദനൻ നായർ(60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഇദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള പുല്ലമ്പാറ വാളറിഞ്ഞാൻ കുഴിയിലുള്ള റബ്ബർ പുരയിടത്തിൽ മൃതദേഹം കാണപ്പെടുകയായിരുന്നു.

വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഭാര്യ ജയകുമാരി. മക്കൾ ബിജോ(റയിൽവേ), പൗർണമി.

Related Articles

Back to top button