IndiaLatest

വികാസ് ദുബെയുടെ മരണത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാത്തലവന്‍ വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. ആദ്യപരിഗണന നിയമവ്യവസ്ഥയ്ക്കാണെന്നും, ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ അറസ്റ്റിലായ വികാസ് ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വിശദീകരണം. ഇതു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വികാസിന്റെ ജീവനു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

Related Articles

Back to top button