KeralaLatest

ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റും

“Manju”

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കോഴിക്കോട് നഗരം. 61-ാം സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന് കാല്‍ നാട്ടി. കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയുടെ അധീനതയിലുള്ള 8 ഏക്കര്‍ വരുന്ന വിക്രം മൈതാനമാണ് പ്രധാന വേദി. ഇതടക്കം 24 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേജ്പന്തല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button