InternationalLatest

ആശ്വാസവുമായി യു.എ.ഇ, ആശങ്കയായി സൗദി

“Manju”

സിന്ധുമോള്‍ ആര്‍

 

അബുദാബി: കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള വ്യാപക പരിശോധനകള്‍ യു.എ.ഇയില്‍ ഫലം കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണവും മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകള്‍ കാരണം രോഗലക്ഷണമുള്ളവരെ പെട്ടെന്ന് കണ്ടെത്താനും അവരെ ഐസലേറ്റ് ചെയ്യാനും കഴിയുന്നതാണ് കാരണം. അതേസമയം,​ സൗദി അറേബ്യയിലും കുവൈറ്റിലും ദിവസവും നിരവധിപ്പേര്‍ മരണപ്പെടുന്നുണ്ട്. 1,90,823 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1649 പേര്‍ മരണപ്പെട്ടു. ഖത്തറില്‍ രോഗികള്‍ 96,088 ഉം മരണസംഖ്യ 113ഉം ആണ്.

107 ദിവസത്തിന് ശേഷം യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികള്‍ അടക്കമുള്ള ആരാധാനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അതേസമയം,​ പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും സുരക്ഷ മുന്‍നിറുത്തി ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

Related Articles

Back to top button