IndiaLatest

കൊറിയോഗ്രഫർ സരോജ് ഖാൻ അന്തരിച്ചു

“Manju”

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫർ സരോജ് ഖാൻ അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നു പുലർച്ചെ മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആണ്.

ഭർത്താവ് സോഹൻലാൽ, മക്കളായ ഹമിദ് ഖാൻ, ഹിന ഖാൻ, സുഖിന ഖാൻ എന്നിവർക്കൊപ്പം മുംബൈയിലായിരുന്നു സരോജ് ഖാൻ താമസിച്ചിരുന്നത്. ജൂൺ 24–നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും സംവിധായകൻ അനുഭവ് സിൻഹ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട് സരോജ് ഖാൻ. രണ്ടായിരത്തോളം ഗാനങ്ങൾക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചു. സരോജ് ഖാന്റെ വേർപാടിന്റെ വാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സ്വീകരിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രമുഖരുൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button