തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തതായാണ് സൂചന. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം, വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി.സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. രണ്ടു മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് ടി.പി.ആര് 10ന് താഴെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര് 10.21 ആണ്. സംസ്ഥാനത്തെ പൊതു സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ അവലോകന യോഗത്തില്‍ വിലയിരുത്തി.
Related Articles
Check Also
Close
-
ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിക്കുളളില്‍ ഡ്രോണുകള്‍July 2, 2021 2:31 PM