IndiaLatest

ഫയല്‍സിനെക്കുറിച്ച് അഗ്നിഹോത്രി

“Manju”

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സിന് ശേഷം ഡല്‍ഹി ഫയല്‍സിന്റെ ജോലി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരം വിവേക് അഗ്നിഹോത്രി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്നത്. ഇപ്പോഴിതായ ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍.

1984ലെ സിഖ് കലാപമാണ് ഡല്‍ഹി ഫയല്‍സിന്റെ പ്രമേയം. തമിഴ് ജനങ്ങളുടെ സത്യാവസ്ഥയും ചിത്രത്തില്‍ കാണിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയെ കുറിച്ച്‌ മാത്രമല്ല ചിത്രത്തില്‍ പറയുന്നത്. ഡല്‍ഹി ഫയല്‍സ് തമിഴ്‌നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങള്‍ വെളിപ്പെടുത്തും. ഡല്‍ഹി എങ്ങനെ ഇന്ത്യയെ നശിപ്പിച്ചുവെന്നാണ് ചിത്രം പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

Related Articles

Back to top button