LatestThiruvananthapuram

ഡോക്ടേഴ്സ് ദിനത്തില്‍ ഡോ. വിവേക് ആന്‍ഡ്രൂസിന് ആദരം

“Manju”

പോത്തന്‍കോട് ഇന്ന് ജൂലൈ ഒന്ന് ആഗോളതലത്തില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. കോവിഡ് മഹാമാരി അതിന്റെ രണ്ടാം ഘട്ടവും കടന്ന് മൂന്നാം തരഗത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് ഈവര്‍ഷത്തെ ഡോക്ടേഴ്സ് ദിനം ആഗതമായത്. ലോകമെമ്പാടും മഹാമാരിയില്‍ നിന്നും മാനവകുലത്തെ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ അഹോരാത്രം പണിയെടുക്കുന്ന അവസരത്തില്‍ അവരെ ആദരിക്കുവാനും ഈ സമയം വിവിധ സന്നദ്ധസംഘടനകളും പൊതുജനങ്ങളും ഉപയോഗപ്പെടുത്തുന്നു. അത്തരത്തില്‍ പോത്തന്‍കോട് പ്രദേശത്ത് മുന്നണിപോരാളിയായി നിന്ന് പ്രവര്‍ത്തിക്കുന്ന ‍‍ഡോ.വിവേക് ആന്‍ഡ്രൂസിന് ആദരവുമായി എത്തിയിരിക്കുകയാണ് പോത്തന്‍കോട് റസിഡന്‍സ് അസോസിയേഷന്‍. ഇന്ന് രാവിലെ 10.00 മണിക്ക് പോത്തന്‍കോട് സിദ്ധമെഡിക്കല്‍ ഓഫീസര്‍ ആയ ഡോ.വിവേകിനെ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ക്ലിനിക്കിലെത്തി ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.

Related Articles

Back to top button