InternationalLatest

യുദ്ധത്തില്‍ ബങ്കറുകളുടെ സ്ഥാനം

“Manju”

റഷ്യ- യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടുകൂടി ലോകം ഭയപ്പാടിലാണ്. യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.  അണുപ്രസരണത്തെ പോലും ചെറുക്കാന്‍ കഴിയുന്ന രീതിയിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കപ്പെടുക. വൈദ്യുതി മാത്രമാകും ഇവിടെ ലഭ്യമാവുക. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും ബങ്കറുകള്‍ക്ക് സമീപത്തായുള്ള കെട്ടിടങ്ങളെ ആശ്രയിക്കണം. ഏകദേശം അമ്ബതോളം പേര്‍ക്ക് ഒരു ബങ്കറില്‍ കഴിയാം. സാധാരണഗതിയില്‍ പത്തടിയോളം താഴ്‌ച്ചയിലാണ് ഇത് നിര്‍മ്മിക്കുക.
ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികടന്നുള്ള കൈയേറ്റ ഭീഷണി എപ്പോഴും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന നമ്മുടെ പൗരന്മാരുടെ സുരക്ഷിതത്വത്തിനായി പതിനായിരക്കണക്കിന് ബങ്കറുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടുതലും ജമ്മുവിലെ നിയന്ത്രണ രേഖയിലാണ്. കത്വ, സാംബ, പൂഞ്ച്, രജൗരി തുടങ്ങിയ ഗ്രാമങ്ങളിലാണിവ.
അയല്‍ രാജ്യങ്ങില്‍ നിന്നുള്ള ഏതുതരത്തിലുള്ള ഷെല്ലാക്രമണങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ളവയാണ് നമ്മുടെ ബങ്കറുകള്‍. അതാത് ജില്ലാ ഭരണകൂടങ്ങള്‍ക്കാണ് ബങ്കറുകളുടെ ചുമതല. ഒരേസമയം 20 മുതല്‍ 30 ആള്‍ക്കാരെ വരെ ഒരു ബങ്കറിന് ഉള്‍ക്കൊള്ളാന്‍ കഴിയും.

Related Articles

Back to top button