KeralaLatest

ഖനനത്തിനായി ഒരു തുണ്ട് ഭൂമിയും ആർക്കും ടെക്‌നോപാർക് നൽകിയിട്ടില്ല.

“Manju”

ടെക്നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി അണ്ടൂർക്കോണം, പള്ളിപ്പുറം, വെയിലൂർ, മേൽതോന്നക്കൽ വില്ലേജുകളിലായി ഏറ്റെടുത്തിട്ടുള്ള ടെക്നോസിറ്റി പദ്ധതിയിൽ നിന്നും ഒരു തുണ്ട് ഭൂമി പോലും കെംഡൽ എന്ന സ്ഥാപനത്തിനോ മറ്റു കമ്പനികൾക്കോ നല്കിയിട്ടില്ലായെന്നു ജനതാ ദൾ (എസ് )മുൻ ജില്ലാ പ്രസിഡണ്ട്‌ മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു.നോട്ടിഫിക്കേഷൻ ചെയ്ത 707ഏക്കർ സ്ഥലത്ത് നിന്നും ടെക്‌നോപാർക്ക് ഏറ്റെടുത്തത് 506 ഏക്കർ സ്ഥലം ആണ്. സ്‌പെയ്‌സ് പാർക്ക് അടക്കം നിരവധി ഐ ടി ഉൾപ്പടെയുള്ള കമ്പനികൾ ടെക്നോസിറ്റിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്ട്രപതി ഉത്ഘാടനം ചെയ്ത പാർക്കിന്റെ തന്നെ ബഹുനില മന്ദിരങ്ങൾ ഉയർന്നു തുടങ്ങി.

ട്രിപ്പിൾ ഐ ടി എം കെ യുടെ പ്രവർത്തനോൽഘാടനം പ്രധാനമന്ത്രിയുടെ വരവിനെ കാത്തു പണി പൂർത്തിയായി കാത്തിരിരിക്കുന്നു. 100 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ സംരഭത്തിന് ടാറ്റ ഒരുങ്ങിക്കഴിഞ്ഞു. സൺടെക്ക് ഐ ടി കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിൽ തുടങ്ങി വികസനത്തിന്റെ പാതയിൽ മുന്നേറാൻ നിൽക്കുന്ന സ്ഥലത്ത് ഖനനത്തിനായി ഭൂമി നൽകി എന്നു ആരോപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ബി ജെ പി അദ്യക്ഷൻ കെ. സുരേന്ദ്രനും ടെക്നോസിറ്റി പ്രദേശത്തു സമരത്തിനെത്തിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നാടകമാണ്. പാർക്കിന്റെ ഭൂമി ഖനനത്തിന് നൽകിയിട്ടുണ്ടോ എന്നു പാർക്കിന്റെ സി ഇ ഒ യെ ഒന്ന് വിളിച്ചു ചോദിച്ചാൽ തന്നെ ഇതിന്റെ നിജസ്ഥിതി അറിയാമെന്നിരിക്കെ സർക്കാരിന്റെ വർദ്ധിച്ചു വരുന്ന മുഖഛായയെ ഇല്ലാതാക്കാൻ ഏതുമാർഗ്ഗവും സ്വീകരിക്കാം എന്ന രാഷ്ട്രീയ നീക്കമാണ് കാണാൻ കഴിയുന്നത്. കോവിഡ് മഹാമാരിയെ ചെറുക്കാൻ സര്വസജ്ജമായി നിൽക്കുന്ന കേരളത്തിന്റെ പ്രവർത്തനത്തെ അട്ടിമറിച്ചു കൊറോണോ കാലത്ത് ജനങ്ങളെ തെരുലിറക്കി ആശയകുഴപ്പം സൃഷ്ടിച്ചു തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് കണക്കു കൂട്ടലുകൾ ആണ് ഇതിന്റെ പിന്നിൽ. സർക്കാരിന്റെ ഭരണമികവിളുള്ള അസഹിഷ്ണുതയാണിതെന്നും മംഗലപുരം ഷാഫി കുറ്റപ്പെടുത്തി.

Related Articles

Back to top button