KeralaLatest

76 സിഖ് തീർത്ഥാടകർക്ക് കോവിഡ് പോസിറ്റീവ്.

“Manju”

 

ഹരീഷ് റാം

മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച 76 തീര്‍ഥാടകര്‍ക്ക് കോവിഡ്. പഞ്ചാബില്‍ തിരിച്ചെത്തിയ 300 തീര്‍ഥാടകരെ പരിശോധിച്ചു. 300 പേരെക്കൂടി പരിശോധിക്കാനുണ്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി. പഞ്ചാബില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേര്‍ക്ക്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലായിരത്തോട് അടുക്കുന്നു. ആകെ മരണം 1075 ആണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ഇന്നലെ 17 പേർ മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ 214 ആയി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4395. ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 76 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 3515 ആയി.

തീവ്ര ബാധിത മേഖലകളിലെ എല്ലാവരെയും സ്‌ക്രീനിങ്ങിനു വിധേയമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. 14 ദിവസത്തിനുള്ളിൽ 3 തവണയെങ്കിലും പരിശോധനക്ക് വിധേയമാക്കണം. കേരളത്തിന്‌ പുറമെ ബിഹാറും, പഞ്ചാബും അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button