KeralaLatest

നാദാപുരം മേഖലയിൽ ആയിരത്തിലേറെപ്പേർ നിരീക്ഷണത്തിൽ

“Manju”

വി.എം.സുരേഷ് കുമാർ

 

വടകര : നാദാപുരം മേഖലയിലെ വിവിധ പഞ്ചായത്തുകളിലായി ആയിരത്തോളം പേർ കോവിഡ് പ്രതിരോധനടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം കൊക്രി സ്വദേശിയായ റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ള നാദാപുരത്തെ ന്യുക്ലിയസ് ഹെൽത്ത്കെയർ എന്ന സ്ഥാപനത്തിലെ ഡോക്ടർമാരും ജീവനക്കാരും അടക്കം പതിനേഴുപേരെ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയുംചെയ്തു.

വാണിമേൽ പഞ്ചായത്തിൽ 320 പേരും വളയത്ത് 145 പേരും നാദാപുരത്ത് 600ഉം നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ കൂടുതൽപേരും വിദേശത്തുനിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസം വളയത്തുനിന്ന് മംഗളൂരുവിലേക്ക് പോയ റെയിൽവേ ജീവനക്കാരന്റെ വീട് സ്ഥിതിചെയ്യുന്ന വാണിമേൽ പഞ്ചായത്തിലെ എട്ടാംവാർഡ് പ്രത്യേക നിരീക്ഷണത്തിൽ ആക്കിയതായി അരോഗ്യവകുപ്പ് അറിയിച്ചു.

 

Related Articles

Back to top button