Ernakulam

ജെ.കെ ടയര്‍ ഇനി ആമസോണില്‍

“Manju”

ശ്രീജ.എസ്

കൊച്ചി: ഇന്ത്യന്‍ ടയര്‍ വ്യവസായ മേഖലയിലെയും റേഡിയല്‍ ടയര്‍ സാങ്കേതിക ടെക്നോളജിയിലെയും അതികായരായ ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ ആമസോണുമായി കൈകോര്‍ക്കുന്നു. ജെ.കെ ടയറിന്റെ പ്രീമിയം ശ്രേണിയിലുള്ള എല്ലാ ടയറുകളും ആമസോണ്‍ (Amazon.in) വഴി ഇനി വീട്ടുപടിക്കലെത്തും.

ഉപഭോക്താക്കളുടെ താല്‍പര്യത്തിനും സൗകര്യത്തിനുമാണ് ജെ.കെ. ടയര്‍ എന്നും പരിഗണന നല്‍കിയിട്ടുള്ളതെന്ന് ജെ.കെ.ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ – സെയില്‍സ് & മാര്‍ക്കറ്റിംഗ് ശ്രീനിവാസു അല്ലഫന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ഇ- കൊമേഴ്സിനെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിശ്വാസ്യത നേടിയ ആമസോണുമായുള്ള സഹകരണത്തോടെ ജെ.കെ. ടയറിന്റെ ബ്രാന്‍ഡ് കണക്‌ട് കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button