KeralaLatest

പി.എസ്.സി. വെരിഫിക്കേഷനും അഭിമുഖവും മാറ്റിവെച്ചു

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ കേന്ദ്രങ്ങളിലായി ഈ ആഴ്ചയില്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചു.ജൂലായ് ഏഴ് മുതല്‍ പത്താം തീയതി വരെ എറണാകുളം ജില്ലാ, മേഖല ഓഫീസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി റീജ്യണല്‍ ഓഫീസര്‍ അറിയിച്ചു.

പി.എസ്.സി.യുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന എന്നിവയും ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. ജൂലായ് 11 വരെ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ നടക്കേണ്ട അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

Related Articles

Back to top button