IndiaLatest

രാജ്യത്ത് 22,431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,44,198 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത് .

204 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്. 24,602 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.95 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 92കോടി 63 ലക്ഷം കവിഞ്ഞു

Related Articles

Back to top button