IndiaLatest

ബജാജ് ഫാക്ടറിയിലെ 250 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

മുംബൈ: രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ കയറ്റുമതി ചെയ്യുന്ന ബജാജ് ഓട്ടോയുടെ മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ 250 ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്.

ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍ ബൈക്ക് കയറ്റുമതി കമ്പനിയാണ് ബജാജ് ഓട്ടോ. ജിവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കമ്പനിയുടെ പ്രവര്‍ത്തനം പാതി നിലച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ കമ്പനി താല്‍ക്കാലികമായി അടച്ചിടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ജീവനക്കാരില്‍ രോഗബാധ ഉയര്‍ന്നിട്ടും കമ്പനി അടച്ചിടാന്‍ തയ്യാറായിരുന്നില്ല. ജീവനക്കാര്‍ ജോലിക്കുവരാന്‍ ഭയന്നതോടെ ജോലിക്ക് എത്താത്തവര്‍ക്ക് ശബളം ലഭിക്കില്ലെന്നും മറ്റും പറഞ്ഞ് കമ്പനി ഈ ആഴ്ച ജീവനക്കാര്‍ക്ക് കത്ത് അയച്ചിരുന്നു. ചിലര്‍ ഇപ്പോഴും ജോലിക്ക് എത്തുന്നുണ്ട്. ചിലര്‍ വരാന്‍ ഭയപ്പെടുന്നതിനാല്‍ അവധിയെടുത്ത് ഇരിക്കുന്നുണ്ടെന്നും ബജാജ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തെങ്കഡെ ബാജിറാവു പറഞ്ഞു.

ജൂണ്‍ 26ന് ഫാക്ടറിലെ ഏകദേശം 8,000 ജീവനക്കാരില്‍ 140 പേര്‍ക്ക് കൊവിഡ് പിടിപെട്ടതായും രണ്ട് പേര്‍ മരിച്ചതായും കമ്പനി അറിയിച്ചു. എന്നിട്ടും കമ്പനി അടച്ചിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

Related Articles

Back to top button