IndiaLatest

വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ നിര്‍ണായക നീക്കം

“Manju”

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ സംയുക്തമായി ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന് അമേരിക്ക. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (എസ്‌ഐഐ) ഉള്‍പ്പടെയുള്ള വാക്‌സിന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനുള്ള മാര്‍ഗങ്ങളും അമേരിക്ക പരിശോധിക്കുന്നുണ്ടെന്ന് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനായ ഡാനിയല്‍ ബി സ്മിത്ത് പറഞ്ഞു.

ഇന്ത്യയിലെ മഹാമാരിയുടെ ഗതിയെക്കുറിച്ച്‌ യുഎസിന് ആശങ്കയുണ്ട്. മാനുഷിക ദുരന്തം എന്നതിലുപരി, ആഗോള പ്രത്യാഘാതങ്ങള്‍ ഉള്ളതു കൊണ്ടുകൂടിയാണ് ബൈഡന്‍ ഭരണകൂടം പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ക്ക് എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിച്ചുവരികയാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു. അതോടൊപ്പം ലോകത്ത് കൊവിഡ് 19 വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്ന് ഡാനിയല്‍ ബി സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button