IndiaLatest

രക്തത്തിന് പകരം ജ്യൂസ് നല്‍കി രോഗി മരിച്ച ആശുപത്രി ഇടിച്ചു നിരത്തും

“Manju”

ലഖ്‌നൗ : രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രി ബുള്‍ഡോസര്‍ വച്ച്‌ ഇടിച്ചു നിരത്താന്‍‌ യുപി സര്‍ക്കാര്‍. അനധികൃത നിര്‍മാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്‍റരിന് പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാതെയാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചയ്ക്കകം ആശുപത്രി ഒഴിയണമെന്നും നോട്ടീസില്‍ പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീല്‍ ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ നോട്ടീസുകള്‍ക്ക് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയില്ലെന്നും ഈ വര്‍ഷം ആദ്യം പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയെന്നും നോട്ടീസില്‍ പറയുന്നു. 32 കാരനായ ഡെങ്കിപ്പനി ബാധിച്ച രോഗിയുടെ കുടുംബമാണ് പ്ലാസ്മഎന്ന് അടയാളപ്പെടുത്തിയ ബാഗില്‍ മുസംബി ജ്യൂസ് രോഗിക്ക് കയറ്റിയത് എന്ന് ആരോപിച്ച്‌ രംഗത്ത് എത്തിയത്. ബാഗില്‍ നിന്ന് പ്ലാസ്മ സ്വീകരിച്ച ശേഷം രോഗിയുടെ ആരോഗ്യനില വഷളാവുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തര്‍ക്കത്തിലുള്ള പ്ലേറ്റ്‌ലെറ്റ് ബാഗില്‍ രാസവസ്തുക്കളും മുസംബി ജ്യൂസ് പോലുള്ള മധുരവും അടങ്ങിയിട്ടുണ്ടെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വിരീകരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പൊളിക്കല്‍ നോട്ടീസ് വാര്‍ത്തയും വരുന്നത്.

Related Articles

Back to top button