KeralaLatest

ഉഴിച്ചില്‍ വാഗ്‌ദാനമേകി തട്ടിപ്പ്

“Manju”

ഏറെ തട്ടിപ്പുകള്‍ കേട്ട മലയാളിക്ക് മുന്‍പില്‍ മറ്റൊന്ന് കൂടി. മസാജിലൂടെ സുഖംപകരാമെന്ന് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി പണം തട്ടിയെടുത്ത 19കാരന്‍ `യുവതി’ പിടിയിലായി.
ഉഴിച്ചില്‍ വാഗ്‌ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച്‌ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അന്വേഷിച്ചവര്‍ക്ക് നാട്ടുകാരിയുടെ ഫോണ്‍നമ്ബര്‍ നല്‍കി. കേസില്‍ ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് അറസ്റ്റിലായി.
മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച്‌ അക്കൗണ്ട് ഉണ്ടാക്കിയത്. ദിവസങ്ങള്‍ക്കം 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്ബര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്ബര്‍ നല്‍കി. ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെയാണ് പറയുന്നത്. ഇതെകുറിച്ചുള്ള പരസ്യവാചകത്തിലും സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ വീണു. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും തയ്യാറായി. കുറച്ച്‌ സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തിലായി.
അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്ബത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ്. കാളികാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button