ErnakulamKeralaLatest

കോവിഡ് 19 നെതിരെ ‘ഔറ വൈറൽ ഓക്സി: പാലാരിവട്ടം അണുവിമുക്തമാക്കി.

“Manju”

ശൈലേഷ് കുമാർ

കൊച്ചി: കോവിഡ് 19 കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പുതിയ ആൾക്കഹോൾ രഹിത സാനിറ്റൈസറായ ‘ഔറ വൈറൽ ഓക്സി’യുടെ വിതരണോത്ഘാടനം വിതരണക്കമ്പനി ഡയറക്ടർ വിഷ്ണു പ്രശാന്ത്

https://www.facebook.com/SanthigiriNews/posts/1633514756812312

 

കൊച്ചി മേയർ സൗമിനി ജെയിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പാലാരിവട്ടം ജംഗ്ഷൻ അണുവിമുക്തമാക്കി. ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അണു നാശിനിയാണ് ഔറ വൈറൽ ഓക്സി. ഇത് വെള്ളത്തിൽ കലർത്തി വാക്വം പെപ്പുപയോഗിച്ച് നിലത്ത് സ്പ്രേ ചെയ്താണ് പാലാരിവട്ടം പരിസരം അണുവിമുക്തമാക്കിയത്. പ്രോട്ടീൻ ഘടകത്താൽ കവചിതമായി സുരക്ഷിതമായിരിക്കുന്ന അതിസൂക്ഷ്മ മാരക വൈറസുകളെയും ഈ അണുനാശിനി ഫലപ്രദമായി പ്രതിരോധിക്കുമെന്ന് വിതരണക്കാർ അവകാശപ്പെടുന്നു. ട്രയൽ എന്ന നിലയിൽ പാലാരിവട്ടം ജംഗ്ഷനിലെ റോഡുകൾ, പോലീസ് സ്റ്റേഷൻ പരിസരം, വാഹനങ്ങൾ, കടകളുടെ പരിസരം എന്നിവ വിതരണക്കാർ അണ വിമുക്തമാക്കി. ഏകദേശം അഞ്ച് ദിവസം വരെ ഇതിന്റെ ഇഫക്ട്,,, അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നും, എന്നാൽ മനുഷ്യർ മുതലായ ജീവികൾക്കും സസ്യങ്ങൾക്കം യാതൊരു വിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നും വിതരണക്കാർ വ്യക്തമാക്കി.
ചടങ്ങിൽ മേയർക്കൊപ്പം, പാലാരിവട്ടം കൗൺസിലർ മിനിമോൾ, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

 

Related Articles

Back to top button