KeralaLatestThiruvananthapuram

സ്വന്തമായി പാര്‍ലമെന്റിലെ ജീവനക്കാര്‍ക്ക് ഇനി യൂണിഫോം വാങ്ങാം ; തുക സര്‍ക്കാര്‍ നല്‍കും

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: ലോകസഭയിലും രാജ്യസഭയിലും യൂണിഫോം ധരിക്കുന്ന ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി പാര്‍ലമെന്ററി കാര്യമന്ത്രാലയം. ജീവനക്കാര്‍ക്ക് യൂണിഫോം തയ്ച്ചു നല്‍കേണ്ടന്നാണ് തീരുമാനം. തുണി സ്വയം വാങ്ങാനും തയ്ക്കാനുമുള്ള തുക ഇനി സര്‍ക്കാര്‍ നല്‍കും. യൂണിഫോം അലവന്‍സ് എന്ന പേരിലാണ് തുക അനുവദിക്കുക. മുന്‍പ് പാര്‍ലമെന്റ് സമിതി തിരഞ്ഞെടുത്തിരുന്ന നാലോ അഞ്ചോ തയ്യല്‍ക്കാരാണ് യൂണിഫോം നല്‍കിയിരുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പുതിയ യൂണിഫോം കിട്ടിയിരുന്നത്. ഇനി സ്വന്തം ഇഷ്ടപ്രകാരം ഏതു സമയത്തും പുതിയ യൂണിഫോം തയ്ച്ചുപയോഗിക്കാം.

പുരുഷന്മാരായ ജീവനക്കാര്‍ക്ക് വാര്‍ഷിക യൂണിഫോം അലവന്‍സ് 16000 രൂപയും സ്ത്രീകള്‍ക്ക് 17000രൂപയുമാണ് നല്‍കുക. സ്ത്രീകള്‍ക്ക് നിശചയിക്കപ്പെട്ട പാറ്റേണിലുള്ള സാരികളും പുരുഷന്മാര്‍ക്ക് വിവിധ നിറത്തിലുള്ള സഫാരി സ്യൂട്ടുകളുമാണ് യൂണിഫോം ആയി ഉള്ളത്. ശീതകാലത്ത് ബ്ലേസറുകളും കഴുത്തറ്റം ബട്ടണുകളുള്ള കോട്ടുകളും ഉപയോഗിക്കണം.

പാര്‍ലമെന്റിലെ അഞ്ച് പ്രധാന വകുപ്പുകളിലാണ് യൂണിഫോം ധരിക്കേണ്ട ജീവനക്കാരുള്ളത്. റിപ്പോര്‍ട്ടിംഗ്, ഓഫീസ് അസിറ്റന്റ്മാര്‍, സൈനികരല്ലാത്ത സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ ക്കാണ് യൂണിഫോം അലവന്‍സ് അനുവദിക്കുന്നത്. എം.പിമാരുടെ ഓഫീസുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം ജീവനക്കാര്‍ ഉള്ളത്. പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന്റെ മുഖമെന്നാണ് ഇവരെ വിശേഷി പ്പിക്കുന്നത്.

Related Articles

Back to top button