International

ഇന്റർനെറ്റ് ‘ശുദ്ധീകരിക്കാനൊരുങ്ങി’ ചൈന

“Manju”

ഹോങ്കോങ്: ഇന്റർനെറ്റിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി ചൈന.ആരോഗ്യകരവും സന്തോഷകരവും സമാധനാപരവുമായുള്ള ഓൺലൈൻ ഉപയോഗം സാധ്യമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സിന് മുന്നോടിയായാണ് ചൈനയുടെ നടപടി.ഇന്നലെയാണ് സൈബർ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഓഫ് ചൈന ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ പ്രഖ്യാപിച്ചത്.

ക്യാമ്പയിനിന്റെ ഭാഗമായി മാദ്ധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ ഹോം പേജുകൾ,ട്രെന്റിങ് ടോപ്പിക് സെർച്ച് ലിസ്റ്റുകൾ,പോപ്പ് അപ്പ് വിൻഡോകൾ,പ്രധാനപ്പെട്ട വാർത്താ പേജുകൾ എന്നിവയിൽ ‘പോസിറ്റീവ് ഇൻഫർമേഷൻ’ ആണുള്ളത് എന്ന് ഉറപ്പിക്കും.

അശ്ലീലമായതും അപകടരമായതും അക്രമാസക്തമായതുമായ ഉള്ളടക്കങ്ങളും മറ്റ് നിയമവിരുദ്ധമായ വിവരങ്ങൾ നീക്കം ചെയ്യും.നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ പേരിൽ നടപടി നേരിട്ട സെലിബ്രറ്റികൾക്ക് വിലക്ക് ഏർപ്പെടുത്തും.ഓൺലൈനിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയും എന്നൊക്കെയാണ് ചൈനീസ് സർക്കാർ വാദങ്ങൾ.

Related Articles

Back to top button