IndiaInternationalLatest

ഡോ വെന്‍ലിയാങ്ങിനെ സ്‌മരിച്ച്‌ വുഹാന്‍ ജനത

“Manju”

വുഹാന്‍: കൊവിഡ്‌ മഹാമാരിയെക്കുറിച്ച്‌ ആദ്യമായി മുന്നറിയിപ്പ്‌ നല്‍കിയ കൊവിഡ്‌ ആദ്യമായി പടര്‍ന്നു പിടിച്ച വുഹാനിലെ ഡോക്ടര്‍ ആയിരുന്ന ലി വെന്‍ലിയാങ്ങിന്‌ ആദാരാഞ്ചലികള്‍ അര്‍പ്പിച്ച്‌ വുഹാനിലെ ജനങ്ങള്‍. ലിയുടെ ഒന്നാം ചരമ വാര്‍ഷികത്തിലാണ്‌ വുഹാനിലെ ജനങ്ങള്‍ തെരുവിലിറങ്ങി ഡോക്ടര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്‌.

വുഹാന്‍ നഗരത്തിലെ ഒരു ഹോസ്‌പിറ്റലില്‍ ഒപ്‌റ്റിമോളജിസ്‌റ്റായി ജോലി ചെയ്‌തുവരികയായിരുന്നു ലി.വുഹാനില്‍ വൈറസ്‌ ബാധിതരായി ആളുകള്‍ മരണപ്പെട്ട്‌ തുടങ്ങിയപ്പോള്‍ പടര്‍ന്നു പിടിക്കുന്ന കൊവിഡ്‌ വൈറസാണ്‌ മരണങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ സൂചന നല്‍കിയത്‌ ലി വെന്‍ലാങ്‌ ആയിരുന്നു. എന്നാല്‍ ലിയുടെ അനുമാനം ചെവിക്കൊള്ളാന്‍ ചൈനീസ്‌ അധികൃതര്‍ ആദ്യം തയാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 7നാണ്‌ 34കാരനായ ലി കൊവിഡ്‌ വൈറസ്‌ ബാധിച്ച്‌ മരണപ്പെടുന്നത്‌.

ലിയുടെ മരണത്തിന്‌ ശേഷം ദിവസങ്ങള്‍ കഴിഞ്ഞ്‌ ചൈനയിലെ പ്രമുഖ എപ്പിഡെമിയോളജിസ്‌റ്റ്‌ ആയ സോങ്‌ നന്‍ഷാന്‍ ആണ്‌ റോയിയിറ്റേഴ്‌സിന്‌ നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്‌. ചൈനയുടെ നായകന്‍ എന്നാണ്‌ ലിയെ അന്ന്‌ ശോങ്‌ നന്‍സാന്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ കൈാവിഡ്‌ വൈറസിനെതിരെ പോരാടിയവര്‍ക്ക്‌ ആദരവി അര്‍പ്പിച്ച്‌ ചൈനീസ്‌ പ്രസിഡന്റ്‌ എക്‌സ്‌ ജിങ്‌പിങ്‌ ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലിയുടെ പേര്‌പരാമര്‍ശിക്കാന്‍ ചൈനീസ്‌ പ്രസിഡന്റ്‌ തയാറായിരുന്നില്ല.

എന്തായാലും വുഹാന്‍ നഗരത്തിലെ ജനം ഇപ്പോഴും ലിയുടെ കൊവിഡ്‌ കാലത്തെ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നുവന്നതിന്റെ തെളിവായിരുന്നു ഇന്ന്‌ വുഹാന്‍ നഗരത്തില്‍ കണ്ടത്‌.

Related Articles

Back to top button