IndiaInternationalLatest

ആപ്പ് നിരോധനം; ജീവനക്കാര്‍ ആശങ്കയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ആശങ്കയിലായത് ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാര്‍ ആണ്. നിരോധനം അനന്തമായി നീളുകയാണെങ്കില്‍ തൊഴില്‍ നഷ്ടമാകുമോ എന്നതാണ് ജീവനക്കാരുടെ ആശങ്ക. ബൈറ്റ് ഡാന്‍സ്, യുസി വെബ്, ലൈക്കീ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഏകദേശം രണ്ടായിരത്തിലധികം പേര്‍ ഈ കമ്പനികളില്‍ മികച്ച ശമ്പളത്തോടെ ജോലിചെയ്യുന്നുണ്ട്.
ഹലോ, ടിക് ടോക് തുടങ്ങിയ ആപ്പുകളുടെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ ബൈറ്റ് ഡാന്‍ഡ് ഓഫീസുകള്‍ സ്ഥാപിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ആപ്പുകളിലെ സേവനം ലഭ്യമായതോടെ ഒട്ടേറേ പേര്‍ക്കാണ് ബൈറ്റ് ഡാന്‍സില്‍ ജോലി ലഭിച്ചത്.

Related Articles

Back to top button