Uncategorized

കോഴിക്കോട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ്; കൊയിലാണ്ടി, നാദാപുരം, ചെങ്ങോട്ടുകാവ്, ഉള്ളിയേരി, തൂണേരി, മടവൂർ, കാക്കൂർ, രാമനാട്ടുകര, കൊളത്തറ, വെള്ളയിൽ സ്വദേശികൾക്ക്

“Manju”

 

വടകര : കോഴിക്കോട് ജില്ലയിൽ ഇന്ന് 17 കോവിഡ് പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

ഇന്ന് പോസിറ്റീവ് ആയവർ:

1) 65 വയസ്സുള്ള തൂണേരി സ്വദേശിനി. ജൂലൈ 8 ന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനായി സ്രവം പരിശോധനക്കെടുത്തു. അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

2) 60 വയസ്സുള്ള മടവൂർ സ്വദേശി. ജൂലൈ 5 ന് ജിദ്ദയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലൈ 7ന് കോഴിക്കോട് മെഡിക്കല് കോളേജിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

3) 29 വയസ്സുള്ള കാക്കൂർ സ്വദേശി. ജൂലൈ 5 ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അടിടെനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലൈ 7ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

4) 22 വയസ്സ് ഉള്ള എം ബി ബി എസ് വിദ്യാർത്ഥി , ജൂലൈ 7 ന് കിർഗിസ്ഥാനിൽ നിന്നും വിമാനമാർഗ്ഗം കൊച്ചി വിമാനത്താവളത്തിലെത്തി. അവിടെ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെവന്നയാൾ പോസിറ്റീവായി എന്നറിഞ്ഞതിനെ തുടർന്ന് ജൂലായ് 7 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്.

5) 27 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി. ജൂലൈ 3ന് ബാഗ്ലൂരിൽ നിന്നും കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സി.യിൽ ചികിത്സയിലാണ്.

6,7,8,9,10,11)
30,61,37 വയസ്സുള്ള പുരുഷന്മാർ,36 വയസ്സുള്ള സ്ത്രീ, 6 വയസ്സുള്ള രണ്ടു കുട്ടികൾ – കൊളത്തറ സ്വദേശികളാണ്. ജൂലൈ 10 ന് പോസിറ്റീവ് ആയ കൊളത്തറ സ്വദേശിനിയുടെ കുടുംബാംഗങ്ങൾ. സമ്പർക്കത്തിൽ വന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സി.യിൽ ചികിത്സയിലാണ്.

12) 13വയസ്സുള്ള പെൺകുട്ടി വെള്ളയിൽ സ്വദേശി. ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സി.യിൽ ചികിത്സയിലാണ്.

13) 27 വയസ്സുള്ള തൂണേരി സ്വദേശി. ജൂലൈ 8ന് പനിയെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്.

14) ചെങ്ങോട്ടുകാവ് സ്വദേശി. 26 വയസ്. ജൂലൈ 4ന് റിയാദിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയില് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലായ് 8ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്.

15) 25 വയസ്സുള്ള ഉള്ളിയേരി സ്വദേശി. ജൂൺ 26 ന് ഖത്തറിൽ നിന്നും വിമാനമാർഗ്ഗം കണ്ണൂർ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെവന്നയാൾ പോസിറ്റീവായി എന്നറിഞ്ഞതിനെ തുടർന്ന് ജൂലായ് 8ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്.

16) കൊയിലാണ്ടി സ്വദേശി (63 വയസ്) ജൂൺ 19ന് ചെന്നെയിൽ നിന്നും കാർ മാർഗം കോഴിക്കോടെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.ഇതര സംസ്ഥാനത്തുനിന്ന് വരുന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനക്കായി കൊയിലാണ്ടി ആശുപത്രിയിലെത്തി. പരിശോധനയിൽ പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.

17) നാദാപുരം സ്വദേശിനി. 36 വയസ് ഭർത്താവ് ഗൾഫിൽ നിന്ന് വന്നതിനെ തുടർന്ന് രണ്ടുപേരുടെയും സ്രവ പരിശോധന നടത്തി. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്. എൽ.ടി സി യിൽ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവർ:

എഫ് എൽടിസി യിൽ ചികിത്സയിലായിരുന്ന1). 2 വയസ്സുള്ള പെൺകുട്ടി, അത്തോളി സ്വദേശിനി, 2 ). 40വയസ്സുള്ള കോർപ്പറേഷൻ സ്വദേശി, 3. ) 37വയസ്സുള്ള കാക്കൂർ സ്വദേശി,
മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന 4) 63 വയസ്സുള്ള മലപ്പുറം സ്വദേശി.

ഇപ്പോൾ 176 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില് 42 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 123 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 8 പേർ കണ്ണൂരിലും 2 പേർ മലപ്പുറത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു കാസർഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button