KeralaLatestThiruvananthapuram

ശുഭാനന്ദ ഗുരുവിന്റെ മഹാസമാധി ദിനാചരണം

“Manju”

അനൂപ്

മാവേലിക്കര- ആത്മബോധോദയസംഘ സ്ഥാപകനായ ശുഭാനന്ദ ഗുരുവിന്റെ 70ാമത് മഹാസമാധി ദിനാചരണം കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ പ്രത്യേക വ്രതാനുഷ്ഠാനത്തോടും സ്തുതിയോടും കൂടി 26ന് ആചരിക്കും. രാവിലെ സന്യാസപരമ്പരകളുടെ നേതൃത്വത്തില്‍ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തില്‍ പുഷ്പാർച്ചന എന്നീ ചടങ്ങുകള്‍ നടക്കും. തുടർന്ന് നാമസങ്കീർത്തന സ്തുതി ആരംഭിക്കും. വൈകിട്ട് മൗനപ്രദക്ഷിണവും തുടർന്ന് ആശ്രമാധിപതി ദേവാനന്ദ ഗുരുവിന്റെ അനുഗ്രഹപ്രഭാഷണവും പ്രാർത്ഥനയും നടക്കും. നാളെ രാവിലെ സ്തുതിയുടെ സമർപ്പണപ്രാർത്ഥന നടക്കും.

Related Articles

Back to top button