KeralaLatest

സംസ്ഥാനത്ത് ബസ് നിരക്കില്‍ ഉടന്‍ മാറ്റമില്ല; ഗതാഗത മന്ത്രി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ബസ് ചാര്‍ജില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉയര്‍ത്തിയ ബസ് ചാര്‍ജ് നിരക്കില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുഗതാഗത മേഖലയ്ക്കു കനത്ത നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഉയര്‍ത്തിയ ബസ് ചാര്‍ജ് നിരക്കില്‍ ഉടന്‍ മാറ്റം വരുത്തില്ല. ബസ് ചാര്‍ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്കടക്കം വലിയ തോതിലുള്ള വരുമാനനഷ്ടമാണു സംഭവിക്കുക.വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകു എന്ന നിലപാടാണുള്ളതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button