KeralaLatest

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നഗരസഭയില്‍ മാത്രം;എടപ്പാളിലും ചങ്ങരംകുളത്തും ഭാഗങ്ങളില്‍ ഒറ്റപ്പെട്ട പച്ചക്കറി,പലചരക്ക് കടകള്‍ തുറന്നു

“Manju”

 

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ പൊന്നാനി നിശ്ചലമായി.സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നഗരസഭയില്‍ മാത്രമാണെന്നറിഞ്ഞതോടെ എടപ്പാള്‍ ചങ്ങരംകുളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ട പച്ചക്കറി,പലചരക്ക് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ അങ്ങാടികള്‍ ഏറെകുറെ വിജനമാണ്.വാഹനങ്ങള്‍ ഒന്നും തന്നെ പുറത്തിറങ്ങുന്നില്ല.പ്രദേശത്ത് കനത്ത പോലീസ് പരിശോധക്ക് ശേഷം മാത്രമെ യാത്രക്ക് അനുമതി നല്‍കുന്നുള്ളൂ.കഴിഞ്ഞ ദിവസം സമ്പൂര്‍ണ്ണ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഉദ്ധ്യോഗസ്ഥരില്‍ നിന്ന് വിത്യസ്ഥായ അപിപ്രായങ്ങള്‍ വന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിരുന്നു.
പി.വി.എസ്

Related Articles

Back to top button