IndiaLatest

ജർമനി, സിംഗപ്പൂർ, കാന‍ഡ എയർ ഇന്ത്യ സർവീസ് 18 മുതൽ; ബുക്കിങ് ഇന്ന്

“Manju”

ന്യൂഡൽഹി • പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജർമനി, സിംഗപ്പൂർ, കാന‍ഡ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി എയർ ഇന്ത്യ. 18 മുതൽ 25 വരെയുള്ള സർവീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും.

മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള സർവീസുകൾ. 23നു ഫ്രാങ്ക്ഫർ‌ട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക വിമാനം ബെംഗളൂരു വഴി കൊച്ചിയിലെത്തും. ഡൽഹിയിൽ നിന്ന് കാന‍ഡയിലെ ടൊറന്റോയിലേക്ക് 3 സർവീസുകളുണ്ട്. 22നു ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്കുള്ള മടക്ക വിമാനം കൊച്ചിയിലേക്കു സർവീസ് നടത്തും.

ബെംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു സിംഗപ്പൂരിലേക്കുള്ള സർവീസുകൾ.

Related Articles

Back to top button