KeralaLatestThiruvananthapuram

ധീര സൈനികർ ക്ക് ആദരമർപ്പിച്ച് ഹ്രസ്വ ചിത്രമൊരുക്കി ശാന്തിഗിരി വിദ്യാഭവൻ

“Manju”

പോത്തൻകോട്: മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി ജീവൻ പോലും ബലിയർ പ്പിച്ചു കൊണ്ടിരിക്കുന്ന
വീര സൈനികർക്ക് ആദരമർപ്പിച്ച് ഹ്രസ്വചിത്രവു മായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ
‘ഇവിടെ ജീവിതം തുടരുന്നു’
എന്ന പേരിലാണ് ഹ്രസ്വ ചിത്രം തയ്യാറാക്കി യിരിക്കുന്നത്

കൊറോണ ലോകമാകെ പടർന്നു കൊണ്ടിരിക്കുന്നു .
ഈ സമയത്തും അതിർത്തിയിൽ യുദ്ധ സമാന മായ ഭീകരാന്ത രീക്ഷം നില നിൽക്കുന്നു .
കൊടും തണുപ്പിൽ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടുന്നവരാണ് സൈനികർ.
അവർ
ഭാരതാംബയുടെ അഭിമാന പുത്രൻമാരാണ് .ഓരോ ഇന്ത്യ ക്കാരനും കാവലും കരുതലു മായി സംരക്ഷിക്കു ന്നവർ .

അതോടൊപ്പം നാടിനെ കൊറോണാ വൈറസിൽ നിന്ന് രക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ ,ഓൺലൈൻ വഴി കുട്ടികൾ ക്ക് ക്ലാസ്സ് നൽകുന്ന അധ്യാപകർ ,പോലീസുകാർ, സന്നദ്ധ സേവകർ തുടങ്ങി കൊറോണയുടെ പശ്ച്ചാത്തല ത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അസാധാ രണ സാഹചര്യത്തോടു പൊരുതി ക്കൊണ്ടി രിക്കുന്ന എല്ലാ വർക്കും ചിത്രത്തിലൂടെ അഭിവാദ്യമർപ്പി ക്കുന്നുണ്ട് .

മഹാമാരിയെ ല്ലാം ഒഴിഞ്ഞ് നന്മയും സ്നേഹവും നിറഞ്ഞ ഒരു കാലം എത്തിച്ചേരുക തന്നെ ചെയ്യും ,അതിനായി കാത്തിരിക്കാം എന്ന സന്ദേശമാണ് ഹ്രസ്വ ചിത്രം നൽകുന്നത്

അധ്യാപിക ബിന്ദു നന്ദന യുടേതാണ് സ്ക്രിപ്റ്റ് .
സ്കൂളിലെ വിദ്യാർഥിനി കളായ നന്ദനാ മനോജ്‌ ,നയനാ മനോജ്‌ എന്നിവരാണ് കഥാ പാത്രങ്ങളെ അവതരിപ്പിച്ചി രിക്കുന്നത്

Related Articles

Back to top button