IndiaLatest

ഐ ലീഗില്‍ സൂപ്പര്‍ സിക്‌സ് ഗ്രൂപ്പില്‍ കടന്ന് ഗോകുലം

“Manju”

സുദേവ ഡല്‍ഹി എഫ്.സിക്കെതിരേ ജയം; ഐ ലീഗില്‍ സൂപ്പര്‍ സിക്‌സ് ഗ്രൂപ്പില്‍  കടന്ന് ഗോകുലം | I-League Gokulam Kerala FC beat Sudeva Delhi FC

ശ്രീജ.എസ്

കൊല്‍ക്കത്ത: സുദേവ ഡല്‍ഹി എഫ്.സിയെ തോല്‍പ്പിച്ച്‌ ഐ ലീഗ് ഫുട്ബോളിന്റെ സൂപ്പര്‍ സിക്സ് ഗ്രൂപ്പില്‍ കടന്ന് ഗോകുലം കേരള എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. 68-ാം മിനിറ്റില്‍ വിദേശതാരം ഫിലിപ്പ് അഡ്ജെയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്.

ഒന്‍പത് കളിയില്‍ 16 പോയന്റുമായി ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ പത്ത് റൗണ്ട് പോരാട്ടം കഴിയുമ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകള്‍ രണ്ടാംഘട്ടത്തില്‍ കിരീടത്തിനായി മത്സരിക്കാന്‍ യോഗ്യത നേടും. സൂപ്പര്‍ സിക്സ് ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി കൂടുതല്‍ പോയന്റ് നേടുന്ന ടീമിനായിരിക്കും കിരീടം.

ചര്‍ച്ചില്‍ ബ്രദേഴ്സുമായുള്ള കളി ബാക്കിനില്‍ക്കേ തന്നെ ഗോകുലം കിരീടപോരാട്ടത്തിനുള്ള ഗ്രൂപ്പില്‍ സ്ഥാനം ഉറപ്പിച്ചു. 17 പോയന്റുമായി ഒന്നാമതുള്ള റിയല്‍ കശ്മീരും എട്ട് കളിയില്‍ 16 പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സും സൂപ്പര്‍ സിക്സിലെത്തിയിട്ടുണ്ട്.

Related Articles

Back to top button