IndiaLatest

ഹിന്ദി സീരിയല്‍ താരം പാര്‍ഥ്​ സംതാന്​ കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഹിന്ദി സീരിയല്‍ താരം പാര്‍ഥ്​ സംതാന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഏക്​ത കപൂറി​​ന്റെ കസൗട്ടി സിന്ദഗി കേ 2 വില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ്​ രോഗം സ്​ഥിരീകരിച്ചത്​. തുടര്‍ന്ന്​ സഹതാരങ്ങളോടും അണിയറ പ്രവര്‍ത്തകരോടും കോവിഡ്​ പരിശോധനക്ക്​ വിധേയമാകാന്‍ നിര്‍ദേശിച്ചു.

മുംബൈ ഫിലിം സിറ്റിയില്‍ നടന്നുകൊണ്ടിരുന്ന സീരിയലിന്റെ ഷൂട്ടിങ്​ നിര്‍ത്തിവെച്ചിട്ടുണ്ട്. കസൗട്ടി സിന്ദഗി കേ 2വില്‍ പ്രധാന കഥാപാത്രമായ അനുരാഗ്​ ബസു എന്ന കഥാപാത്രത്തെയാണ്​ പാര്‍ഥ്​ അവതരിപ്പിക്കുന്നത്​.കഴിഞ്ഞമാസം ഷൂട്ടിങ്​ തുടങ്ങിയതോടെ ഹൈദരാബാദില്‍നിന്ന്​ മുംബൈയില്‍ എത്തിയതായിരുന്നു താരം. ‘കൈസി യേ യാരിയാന്‍’ എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ്​ പാര്‍ഥ്​.

Related Articles

Back to top button