Latest

സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

“Manju”

ഇന്തോനേഷ്യയില്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന ധനസഹായം സര്‍ക്കാര്‍ റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നാദിം മകരിമി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതര മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ ഇസ്ലാമിക മതപരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഏറ്റവും വലിയ ഇസ്ലാമിക രാജ്യങ്ങളില്‍ ഒന്നായ ഇന്തോനേഷ്യയില്‍ മറ്റ് മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

Related Articles

Back to top button