KeralaKollamLatest

കൊവിഡ‌് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

“Manju”

സിന്ധുമോള്‍ ആർ

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച ജില്ലയിലെ 12 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. കൊല്ലം റൂറല്‍ പൊലീസ് അഞ്ച് സ്ഥാപന ഉടമകള്‍ക്കെതിരെയും സിറ്റി പൊലീസ് 7 സ്ഥാപന ഉടമകള്‍ക്കെതിരെയുമാണ് നടപടിയെടുത്തത്.

ശുചീകരണ സംവിധാനങ്ങള്‍ ഉറപ്പാക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും തുറന്ന് പ്രവര്‍ത്തിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു നടപടി.

മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ യാത്ര നടത്തിയ 318 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. കൊല്ലം റൂറല്‍ പൊലീസ് 89 പേര്‍ക്കെതിരെയും സിറ്റി പൊലീസ് 229 പേര്‍ക്കെതിരെയുമാണ് നടപടി എടുത്തത്. വിവിധ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 152 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. ഇവരില്‍ 22 പേരെ കൊല്ലം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 19 വാഹനങ്ങളും റൂറല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button