വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികള്‍ക്കായി

വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികള്‍ക്കായി

“Manju”

ഇടുക്കി: 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച്‌ ഉടനടി പരിഹരിക്കുന്നതിനായാണ് ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം രൂപീകരിച്ചിരിക്കുന്നത്.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും വാര്‍ റൂമില്‍ വിവരം കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പരിഹാരം കാണും. ഇതിനായി അത്യാവശ്യ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടേയും സഹകരണവും ലഭ്യമാക്കും. എസ്‌എസ്‌എല്‍സി ക്ക് പുറമേ പ്ലസ് ടു, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കും വാര്‍ റൂമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

Related post