KeralaLatest

ശാന്തിഗിരി ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി ന്യൂഡല്‍ഹിയിലെത്തി.

“Manju”

ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മിഴിവേകികൊണ്ട് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ഇന്നലെ ന്യൂഡല്‍ഹിയിലെത്തി. വിമാനത്താവളത്തില്‍വച്ച് വൈകുന്നേരം നാലിന് ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും ചേര്‍ന്ന് സ്വീകരിച്ചു. ഈ വരവിനെ ശിഷ്യപൂജിയുടെ ഡല്‍ഹിയിലേക്കുളള തീര്‍ത്ഥയാത്രയായിട്ടാണ് കണക്കാക്കുന്നത്. ഡല്‍ഹിയിലേക്കുളള തീര്‍ത്ഥയാത്രയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഫിനാന്‍സ് സെക്രട്ടറി ജനനി നിര്‍മ്മല ജ്ഞാന തപസ്വിനി എന്നിവര്‍ ഉള്‍പ്പടെ നൂറോളം സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്‌മചാരി-ബ്രഹ്‌മചാരിണികളും ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട്. അപൂര്‍വ്വം അവസരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥയാത്രകള്‍ക്ക് മാത്രമെ ശിഷ്യപൂജിത തിരുവനന്തപുരം പോത്തന്‍കോട് ആശ്രമത്തില്‍ നിന്നും പുറത്തുപോകാറുള്ളൂ. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത ന്യൂഡല്‍ഹി സാകേത് പുഷ്പവിഹാറിലെ ആശ്രമം സന്ദര്‍ശിക്കുന്നത് .ഇത് രണ്ടാം തവണയും.


രാത്രിയിലെ വിശ്രമത്തിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് സാകേതിലെ ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിതയ്ക്ക് ആശ്രമകവാടത്തില്‍ വച്ച് ഡല്‍ഹിയിലെ വിശ്വാസികളും പൗരാവലിയും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി ഗംഭീരസ്വീകരണം നല്‍കും. സില്‍വര്‍ ജൂബിലി കേന്ദ്രത്തിലെ പ്രാര്‍ത്ഥനാലയത്തിന് തിരി തെളിയിക്കലാണ് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ സുപ്രധാന ചടങ്ങ്.

രാജ്യതലസ്ഥാനത്ത് ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.

Related Articles

Back to top button