KeralaLatest

പ്ലസ് വണ്‍ പരീക്ഷ തിങ്കളാഴ്ച തുടങ്ങും

പരീക്ഷയെഴുതാന്‍ 4,24,696 പേര്‍

“Manju”

 

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഈ വര്‍ഷം 4,24,696 പേരാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ എഴുതുന്നവരില്‍ 211904 പേര്‍ പെണ്‍കുട്ടികളും 212792 പേര്‍ ആണ്‍കുട്ടികളുമാണ്. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77803 പേര്‍. കുറവ് ഇടുക്കി ജില്ലയിലാണ്. 11008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷയെഴുതുന്നുണ്ട്. ജൂണ്‍ 30നാണ് പരീക്ഷ അവസാനിക്കുന്നത്.
പരീക്ഷയെഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്‌: തിരുവനന്തപുരം 34000, കൊല്ലം 28233, പത്തനംതിട്ട 11707, ആലപ്പുഴ 23554, കോട്ടയം 20984, ഇടുക്കി 11008, എറണാകുളം 33144, തൃശൂര്‍ 35568, പാലക്കാട് 37290, മലപ്പുറം 77803, കോഴിക്കോട് 45358, വയനാട് 11468, കണ്ണൂര്‍ 34602, കാസര്‍കോട് 17775

Related Articles

Back to top button