KeralaLatestMalappuram

ചേളാരിയിലെ ഡോക്ടർക്ക് കോവിഡ്; പരിശോധനയ്‌ക്കെത്തിയവർ ജാഗ്രതയിലായിരിക്കണമെന്നു ആരോഗ്യ പ്രവർത്തകർ

“Manju”

 

മലപ്പുറം: ചേളാരിയിൽ താമസിക്കുന്ന ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മേലെ ചേളാരിയിലെ മാതപുഴ റോഡിലെ സ്പെഷാലിറ്റി ക്ലിനിക്കിന് സമീപത്തെ ഓർത്തോ വിഭാഗത്തിൽ ജൂലായ് 4 ന് പരിശോധനക്ക് ഉണ്ടായിരുന്നു.പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന് സമീപത്ത് തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ കയ്യൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മുപ്പതാം തിയ്യതി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഇവരുടെ സ്രവപരിശോധന നടത്തിയിരുന്നു. ഈ മാസം എട്ടാംതിയ്യതി ഇവരുടെ ഫലം കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് ചികിത്സ നല്‍കിയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സ്രവം പരിശോധനക്കയച്ചത്.
ഇവരുടെ പരിശോധനഫലം എട്ടാംതിയ്യതി പോസിററീവ് ആയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരപ്പനങ്ങാടിയില്‍ തെരുവില്‍ വെച്ച് ഇവരെ കണ്ടെത്തുന്നത്. ഇതിനിടെ ആറു ദിവസം ഇവര്‍ മമ്പുറം മുതല്‍ പരപ്പനങ്ങാടി വരെ ഭിക്ഷ തേടി അലഞ്ഞുവെന്നതും ഏറെ ആശങ്കയുര്‍ത്തുന്നു.രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ അരികിൽ പരിശോധനക്ക് പോയവരും ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
തേഞ്ഞിപ്പലം ഹെൽത്ത് ഇസ്‌പെക്ടർ നമ്പർ :
919447679334.

Related Articles

Back to top button