KeralaLatestMalappuram

ഭാഷാ വിഷയങ്ങള്‍ ഉടന്‍ ആരംഭിക്കണം

“Manju”

ശ്രീജ.എസ്

മലപ്പുറം : കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച്‌ ഒരു മാസം പൂര്‍ത്തിയായിട്ടും ഭാഷാവിഷയങ്ങളുടെ ക്ലാസ് ആരംഭിച്ചിട്ടില്ല. അറബി, ഉര്‍ദു, സംസ്കൃതം എന്നീ വിഷയങ്ങള്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളോടുള്ള അവഗണനയാണിത്. എത്രയും പെട്ടെന്ന് മുഴുവന്‍ ക്ലാസുകളിലെയും ഭാഷാ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രറിയേറ്റ് ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ സനല്‍കുമാര്‍, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഹബീബ റസാഖ്, ഡോ. എ.കെ സഫീര്‍, സല്‍മാന്‍ താനൂര്‍, ഷഹീദ പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button