IndiaKeralaLatest

നന്ദിഗ്രാമില്‍ ബിജെപിയെ മലര്‍ത്തിയടിച്ച്‌ മമത

“Manju”

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വിജയക്കൊടിപാറിച്ച്‌ മമത ബാനര്‍ജി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയെ1200 വോട്ടുകള്‍ക്കാണ് മമത പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ പല വേളകളിലും ആയ്യായിരത്തിനു മുകളില്‍ ലീഡ് സുവേന്ദു നേടിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വന്‍ മുന്നേറ്റം നടത്തുന്നതിനിടെയിലും മമത ബാനര്‍ജി വോട്ടെണ്ണലിനിടെ പലപ്പോഴും പിന്നോക്കം പോയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 16ാം റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ ആറു വോട്ടിന് പിന്നില്‍ നിന്ന മമത അവസാന ഘട്ടത്തില്‍ ലീഡ് തിരിച്ച്‌ പിടിക്കുകയായിരുന്നു.
പലതവണ ജയിച്ച രണ്ടു മണ്ഡലങ്ങള്‍ വേണ്ടെന്നുവെച്ചായിരുന്നു മമത നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ അങ്കത്തിനിറങ്ങിയത്. തൃണമൂലില്‍ നിന്നും രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് സുവേന്ദു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു

Related Articles

Back to top button