IndiaKeralaLatest

എല്ലാ സംസ്ഥാനങ്ങളിലും ആവശ്യമുള്ള വാക്സിന്‍ എത്തിച്ചിട്ടുണ്ട് – ആരോഗ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സിന്‍ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ വിദേശ വാക്സിന്‍ ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്‌പാദനം വെട്ടിക്കുറച്ചതുകൊണ്ടാണ് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. ഈ സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും റെംഡെസിവിറിന്റെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button