AlappuzhaKeralaLatest

‘വിശപ്പുരഹിത കേരള’വുമായി മുവാറ്റുപുഴ നഗരസഭ

“Manju”

ഷൈലേഷ്കുമാർ കൻമനം

മുവാറ്റുപുഴ : നഗരസഭയിൽ നടപ്പാക്കിയ വിശപ്പുരഹിത കേരളം പദ്ധതിയിൽ ഇനി 20 രൂപയ്ക്ക് ഊണുകഴിക്കാം. നഗരസഭ കാര്യാലയത്തിൽ പ്രവൃത്തിക്കുന്ന ഭക്ഷണശാലയുടെ നടത്തിപ്പുകാർ കുടുംബശ്രീയാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ ഊണിനും 10 രൂപ കുടുംബശ്രീ യൂണിറ്റിന് നൽകും.

ഉച്ചയൂണിന് 60-ഉം, 70 രൂപ ഈടാക്കുന്ന ഹോട്ടലുകളുടെ കൊള്ളയടിയിൽ നിന്നും, നഗരത്തിലെത്തുന്നവർക്ക് ഇതോടെ കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിക്കുന്നത് വലിയ ആശ്വാസമാകും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഭക്ഷണടോക്കൺ വിതരണം എൽദോ എബ്രഹാം എം. എൽ. എ. നിർവ്വഹിച്ചു.

Related Articles

Back to top button