InternationalLatest

വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ച്‌ ഡോണാള്‍ഡ് ട്രംപ്

“Manju”

ശ്രീജ.എസ്

 

വാഷിങ്ടണ്‍ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ്‌ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സെപ്റ്റംബര്‍-ഡിസംബര്‍ സെമസ്റ്ററിലെ പഠനം മുഴുവനായും ഓണ്‍ലൈനിലേക്ക് മാറ്റുന്ന സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ഥികള്‍ അമേരിക്ക വിട്ടു പോകണണെന്നും അല്ലാത്തപക്ഷം നാടുകടത്തേണ്ടി വരുമെന്നും ഭരണകൂടം അറിയിച്ചത്.

എന്നാല്‍ ഭരണകൂടത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍വാര്‍ഡ്, മസ്സാച്ചുസെറ്റ്സ്, ജോണ്‍സ് ഹോപ്കിന്‍സ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടിക്കെതിരെ മുന്‍നിര ടെക്നോളജി കമ്പനികളും കൂട്ടുചേര്‍ന്നതോടെയാണ് ഭരണകൂടം തീരുമാനമുപേക്ഷിച്ചത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് മേല്‍ പുതിയ താത്‌ക്കാലിക വിസാനയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പുനരാരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകലാശാലകള്‍ ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. കൂടാതെ ട്യൂഷന്‍ ഫീസിനത്തില്‍ ലഭിക്കുന്ന മികച്ച വരുമാനം നിലയ്ക്കുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Related Articles

Back to top button