ArticleLatest

ജെറുസലേം രാജ്യം സ്ഥാപിതമായിട്ട് 921 വർഷം

“Manju”

ജെറുസലേം എന്ന രാജ്യം സ്ഥാപിതമായത് 1099 ജൂലായ് 15 നായിരുന്നു. ഒന്നാം കുരിശുയുദ്ധ(1097 -1099 )ത്തിലൂടെയായിരുന്നു ജെറുസലേം ക്രി സ്ത്യാനികൾ പിടിച്ചടക്കി രാജ്യം സ്ഥാപിച്ചത്.

ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. ജെറുസലേം തീർഥാടനത്തിന് പോകുന്ന ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾ ക്രൂരമായിട്ടാണ് പെരുമാറുന്നതെന്ന തരത്തിൽ പ്രചരിച്ച വാർത്ത ഫാദർ പീറ്റർ ദ ഹെർമിറ്റ്,അന്നത്തെ പോപ്പ് ആയ അർബൺ രണ്ടാമനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോപ്പ് അർബൺ രണ്ടാമന്റെ അഭ്യർത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാൻ അലക്‌സിയൻ ചക്രവർത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു. സെൽജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുർക്കിയുടെയും ഭരണാധികാരി.ഈ യുദ്ധത്തിൽ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറിയ കുരിശു സൈന്യം ജെറുസലേം മുസ്‌ലിങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും ജെറുസലേം നഗരവാസികളെ കൂട്ടക്കൊല നടത്തുകയും ചെയ്തു.

വിജയത്തെ തുടർന്ന് ചില ചെറിയ ക്രിസ്ത്യൻ സ്റ്റേറ്റുകളും ജെറുസലേം ക്രിസ്ത്യൻ രാജ്യവും (kingdom of jerusalem) സ്ഥാപിതമായി
മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം( പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.

ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്. ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു.ഉറുശ്ലേം എന്നറിയപ്പെട്ട നഗരം പിൻ കാലത്ത് ദാവീദ് രാജാവ് പിടിച്ചെടുത്തു .ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി.

1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം para നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ .1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. .

Related Articles

Back to top button