KeralaLatest

ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ജനപ്രിയ ചിത്രം ‘ഹൃദയം

“Manju”

തിരുവനന്തപുരം : പോയ വര്‍ഷം മലയാള സിനിമാ പ്രേമികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. പോയ വര്‍ഷത്തെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.

ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്‍. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്‌എക്‌സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസ്. ജനപ്രീതിയും കലാ മേന്മയുമുള്ള സിനിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്.

മികച്ച പശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹൃദയത്തിലൂടെ ഹിഷാം അബ്ദുള്‍ വഹാബിന്. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, ഗാനം മികച്ച കലാ സംവിധായകന്‍ എവി ഗോകുല്‍ ദാസ്, ; ചിത്രം തുറമുഖം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ചിത്രം ജോജി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ജോജയിലൂടെ ഉണ്ണി മായയ്ക്ക്. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം.

ഭൂതകാലത്തിലൂടെ രേവതി മികച്ച നടിക്കുള്ള പുരസ്‌കരാം നേടിയപ്പോള്‍ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാരായി. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍, ജോജിയിലൂടെയാണ് പുരസ്‌കാരം നേടിയത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ മികച്ച നടനായത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലൂടെയാണ് ജോജു മികച്ച നടനായി മാറിയത്.

ഇത്തവണ പുരസ്‌കാരത്തിനായ മത്സരിച്ചത് 29 സിനിമകളായിരുന്നു.142 സിനിമകളുടെ പട്ടികയില്‍ നിന്നുമാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

Related Articles

Back to top button