IndiaLatest

രാജ്യത്ത് ആദ്യമായി 5ജി നെറ്റ്‌വര്‍ക്കിന് തയ്യാറായി ജിയോ

“Manju”

സിന്ധുമോള്‍ ആര്‍

 

മുംബയ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാംമത് വാര്‍ഷിക യോഗത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി വീണ്ടും മുകേഷ് അംബാനി. രാജ്യത്തെ തന്നെ 100 ശതമാനം സാങ്കേതികവിദ്യ സഹായത്തോടെ 5ജി നെറ്റ്‌വര്‍ക്ക് സംവിധാനം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ജിയോ. രാജ്യമാകമാനം ജനങ്ങള്‍ തമ്മിലെ ബന്ധം എളുപ്പമാക്കാനും പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന് സഹായകമാകാനും ഇതിലൂടെ കഴിയുമെന്നും മുകേഷ് അംബാനി അറിയിച്ചു.

യോഗത്തില്‍ മുന്‍പ് ജിയോ പ്ലാറ്റ്ഫോമില്‍ ഗൂഗിള്‍ 7.7% ഓഹരി നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 33,737 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കുക. ജിയോ മാര്‍ട്ട്, ജിയോ ഗ്ളാസ്, ജിയോ ടിവി പ്ലസ് എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍ മുകേഷ് അംബാനി വാര്‍ഷിക യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button