KeralaLatestMalappuram

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് 6 മാസത്തെ ഫീസ് ഇളവ് അനുവദിക്കണമെന്ന് എസ് എഫ് ഐ

“Manju”

 

മലപ്പുറം : കോവിഡ് മഹാമാരി മൂലം സമസ്ത മേഖലകളും വലിയ പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഓരോ വിദ്യാർത്ഥികളുടെയും കുടുംബം അതിജീവിക്കുന്നതിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധികൾക്കിടയിൽ സ്വകാര്യ കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി മാറുകയാണ് ഫീസ്. സ്വകാര്യ കോളേജ് – സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളോട് ഫീ അടക്കുന്നതിന് വേണ്ടി തുടരെത്തുടരെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫീ അടക്കാത്തവരെ റോൾ ഔട്ട് ചെയ്യുമെന്ന് വരെ പറയാൻ ചില മാനേജ്‌മെന്റുകൾ തയ്യാറായി. ഈ നിലപാട് തിരുത്താൻ മാനേജ്‌മെന്റുകൾ തയ്യാറാവണം. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് 6 മാസത്തെ ഫീസെങ്കിലും ഇളവ് ചെയ്തുകൊടുക്കണം. മഹാമാരിയുടെ ഈ കാലത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സ്വകാര്യ മാനേജ്‌മെന്റുകൾ തയ്യാറാവണമെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ഇ. അഫ്‌സൽ ,സെക്രട്ടറി കെ.എ. സക്കീർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button