IndiaLatest

കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രികളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ സൗകര്യം

“Manju”

ശ്രീജ.എസ്

കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ ആശുപത്രിയിലിരുന്ന് അറ്റന്‍ഡ് ചെയ്യാന്‍ അനുമതി. കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്വര്‍ മെഡിക്കല്‍ പരീക്ഷാര്‍‍ത്ഥികള്‍ക്കാണ് അസാധാരണ സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ നിന്ന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രത്യേക അനുമതിക്കായി അപേക്ഷ നല്‍കിയത്.

ജൂലൈ 16നാണ് പരീക്ഷ നടക്കുക. കോവിഡ് ബാധിതരായ കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്കും ആശുപത്രിയില്‍ വെച്ച്‌ പരീക്ഷയെഴുതാന്‍ അനുമതി നല്‍കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് ഖൊബ്രഗഡെയുടെ ഉത്തരവ് പറയുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം പരീക്ഷാ നടത്തിപ്പ്. കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കണം. ഇത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ മെഡിക്കല്‍ ബോര്‍ഡ്സിനെയും അതാത് ആശുപത്രികളെയും ബന്ധപ്പെട്ട് വേണം നടപ്പാക്കാനെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Related Articles

Back to top button